ബാലികയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 6 വർഷം തടവും ഒന്നര ലക്ഷം പിഴയും

കൊയിലാണ്ടി: പതിനൊന്നു വയസ്സുകാരിയായ ബാലികയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് 6 വർഷം കഠിന തടവും, ഒരു ലക്ഷത്തി അൻപതിനായിരം രൂപ പിഴയും വിധിച്ചു. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി പി ആണ് പൂതപാടി സ്വദേശി, പുറ്റു മണ്ണിൽ തോമസ് എന്ന തോമാച്ചന് (54) പോക്സോ നിയമ പ്രകാരം ശിക്ഷ വിധിച്ചത്. പിഴ സംഖ്യ ആയ ഒരു ലക്ഷത്തി അൻപതിനായിരം രൂപ പെണ്കുട്ടിക്കു നൽകണം, പിഴ സംഖ്യ അടച്ചില്ലെങ്കിൽ 4 വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം.

2019 ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടിൽ വച്ചു പഠിക്കുകയായിരുന്ന ബാലികയെ പ്രതി ബലമായി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പിന്നീട് വീട്ടിൽ വന്ന അമ്മയോട് ബാലിക കാര്യം പറഞ്ഞതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായരുന്നു.
തൊട്ടിൽപാലം സബ് ഇൻസ്‌പെക്ടർ പി കെ ജിതേഷ് അന്വേഷിച്ച കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി ജെതിൻ ഹാജരായി.


