ബാലാമണി അമ്മ സാഹിത്യ പുരസ്കാരം പ്രഫ: എം. കെ സാനുവിന്
കൊച്ചി: അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏര്‍പ്പെടുത്തിയ ബാലാമണി അമ്മ സാഹിത്യ പുരസ്കാരം പ്രഫ എം. കെ സാനുവിന്. മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കാണു ബഹുമതി. സി. രാധാകൃഷ്ണന്, കെ. എല്‍ മോഹനവര്‍മ്മ, പ്രഫ എം. തോമസ് മാത്യു എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തെരെഞ്ഞെടുത്തത്. അമ്പതിനായിരം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ഏപ്രില്‍ 6ന് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വച്ച് പുരസ്കാരം സമ്മാനിക്കും.

