ബാലസംഘം കൊയിലാണ്ടി സെൻട്രൽ മേഖലക്ക് പുതിയ ഭാരവാഹികൾ

കൊയിലാണ്ടി: ബാലസംഘം കൊയിലാണ്ടി സെൻട്രൽ മേഖല സമ്മേളനം പന്തലായനി ഈസ്റ്റിൽ വെച്ച് നടന്നു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. പുതിയ മേഖലാ ഭാരവാഹികളായി ദേവനാരായണൻ (സെക്രട്ടറി), ദേവനന്ദ (പ്രസിഡണ്ട്) എന്നിവരെ തെരഞ്ഞെടുത്തു. പന്തലായന് ഈസ്റ്റിൽ വെച്ച് നടന്ന സമ്മേളനത്തിൽ അനിരുദ്ധ് എസ് എസ് അധ്യക്ഷത വഹിച്ചു. ബാലസംഘം ജില്ലാ കമ്മറ്റി അംഗം വിഷ്ണുപ്രിയ, ഏരിയ വൈസ് പ്രസിഡണ്ട് നന്ദന, എക്സി. അംഗം രാജൻ എന്നിവർ പങ്കെടുത്തു.

കാലത്ത് അനിരുദ്ധ് പതാക ഉയർത്തിയ ശേഷം പരിപാടികൾക്ക് തുടക്കമായി, ഉദ്ഘാടന പരിപാടിക്ക് ശേഷം കൂട്ടുകാരുടെ കലാപരിപാടികളും, ശ്രീജിത്ത് വിയ്യൂരിൻ്റെ മാജിക്കിലൂടെ ബോധവൽക്കരണവും നടത്തി, സമ്മേളനത്തിൽ മേഖല കൺവീനറായി സുനിൽ പറമ്പത്ത്, ജോ: കൺവീനർ അനീഷിനെയും, കോ-ഓർഡിനേറ്ററായി പി എം ബിജുവിനേയും, അക്കാദമിക് കൺവീനറായി എൽ.എസ്. ഋഷിദാസിനേയും, തിരഞ്ഞെടുത്തു. 12 അംഗ ഏരിയാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. ദേവനാരായണൻ സ്വാഗതം പറഞ്ഞു.


