ബാലഭാസ്ക്കറിന് കണ്ണീരോടെ വിട

തിരുവനന്തപുരം: അന്തരിച്ച വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്ക്കറിന് കണ്ണീരോടെ വിട . പതിനായിരങ്ങളാണ് തങ്ങളുടെ പ്രിയപ്പെട്ട ബാലുവിനെ അവസാനമായി ഒരു നോക്കുകാണാനായി എത്തിയത്. തിരുവനന്തപുരം ശാന്തികവാടത്തില്‍ സര്‍ക്കാരിന്റെ ഒൗദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
കഴിഞ്ഞദിവസം തിരുവനന്തപുരം യാണിവേഴ്സിറ്റി കോളേജിലും കലാഭവന്‍ തീയേറ്ററിലും പൊതു ദര്‍ശനത്തിന് വച്ച ബാലഭാസ്ക്കറിനെ അവസാനമായി ഒന്നു കാണാന്‍ വിവിധമേഘലകളില്‍ നിന്നും നിരവധിപേരാണ് എത്തിയത്. കാറപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന ബാലഭാസ്കര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു മരണം സംഭവിച്ചത്. അപകടത്തില്‍ ബാലഭാസ്ക്കറിന്റെ മകളും മരിച്ചിരുന്നു. ഭാര്യ ലക്ഷ്മി ഇപ്പോഴും ചികിത്സയിലാണ്.

