ബാറ്റ്മിൻ്റൺ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ബാറ്റ്മിൻ്റൺ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു. കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി കൊയിലാണ്ടി അമിഗോസ് ബാറ്റ്മിൻറൺ അക്കാദമിയിൽ വെച്ചാണ് ബാറ്റ്മിൻ്റൺ ടൂർണ്ണമെൻറ് സംഘടിപ്പിച്ചത്. കൊയിലാണ്ടി എസ്.എച്ച്.ഒ.എൻ സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. 30 ടീമുകൾ പങ്കെടുത്ത ടൂർണ്ണമെൻറിൽ ഷിമിൽ, അഖിൽ വിന്നേഴ്സും സുനിൽകുമാർ, റിനിൽ എന്നിവർ റണ്ണേഴ്സ് അപ്പും, 50 വയസ്സിന് മുകളിൽ സന്തോഷ്, രാജഗോപാൽ എന്നിവർ വിന്നേഴ്സും. സത്യൻ, പ്രകാശൻ എന്നിവർ റണ്ണേഴ്സ് അപ്പും ആയി.

