ബാഫക്കി തങ്ങൾ കർമ്മ ശ്രേഷ്ഠ പുരസ്കാരം പി.കെ.കെ. ബാവക്ക് സമർപ്പിച്ചു

കൊയിലാണ്ടി: പൊതുപ്രവർത്തന രംഗത്തെ മികച്ച വ്യക്തിത്വങ്ങൾക്ക് ദുബൈ കെ.എം.സി.സി. കൊയിലാണ്ടി നിയോജക മണ്ഡലം ഏർപ്പെടുത്തിയ ബാഫക്കി തങ്ങൾ കർമ്മ ശ്രേഷ്ഠ പുരസ്കാരം പി.കെ.കെ.ബാവക്ക് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് സാദിക്ക് അലി ശിഹാബ് തങ്ങൾ സമർപ്പിച്ചു. കാപ്പാടിൽ നടന്ന പുരസ്കാര സമർപ്പണ പരിപാടിയായ ഖാഇദുൽ ഖൗം-ൽ സയ്യിദ് ഹുസ്സൈൻ ബാഫക്കി അധ്യക്ഷത വഹിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി എം. പി, ഡോ. എം.കെ. മുനീർ, സി.പി. ജോൺ, ഉമ്മർ പാണ്ടികശാല, ടി.ടി. ഇസ്മയിൽ, ജലീൽ മഷ്ഹൂർ, നാസിം പാണക്കാട്, കെ.എം. അനസ് എന്നിവർ സംസാരിച്ചു.

