ബാങ്ക് ജീവനക്കാർക്ക് യാത്രയയപ്പ് നൽകി

കൊയിലാണ്ടി: കേരള ഗ്രാമീൺ ബാങ്കിന്റെ വിവിധ ശാഖകളിൽ നിന്നും വിരമിച്ച കെ.എം. ജാനു, എം.ശശിധരൻ, ടി.കെ.രാജേന്ദ്രകുമാർ, എം.ബാലകൃഷ്ണൻ, സി.മുരളീധരൻ, വി.വിജയൻ, തുടങ്ങിയവർക്ക് ബാങ്ക് ജീവനക്കാരുടെ സാംസ്കാരിക സംഘടനയായ ഫ്രറ്റേർണിറ്റി കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. റിട്ട: ഏരിയാ മാനേജർ ജോസഫ് മാത്യു ഉദ്ഘാടനം ചെയ്തു എം.പി.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
പി.കെ.ശ്രീധരൻ.എം.ആർ.ബാലകൃഷ്ണൻ, വി.ടി.അബ്ദുറഹിമാൻ, കെ.ബി വിജയാനന്ദ്, ഒ.കെ ബാലകൃഷ്ണൻ, കെ.സുകുമാരൻ, കെ. നിർമ്മല, പി.കെ.അന്നപൂർണേശ്വരി എന്നിവർ സംസരിച്ചു.

