KOYILANDY DIARY

The Perfect News Portal

ബാങ്കിൽ ആധാരം പണയപ്പെടുത്തി ലോൺ എടുത്തയാൾക്ക് പണം തീർത്തടച്ചിട്ടും പണയാധാരം നൽകിയില്ല. കാണാനില്ലെന്ന് കൊയിലാണ്ടി SBIയുടെ മറുപടി

കൊയിലാണ്ടി: ബാങ്കിൽ ആധാരം പണയപ്പെടുത്തി ലോൺ എടുത്തയാൾക്ക് പണം തീർത്തടച്ചിട്ടും പണയ ആധാരം തിരികെ നല്കാതെ ബാങ്ക് അധികൃതർ.  ആധാരം കാണാനില്ലെന്നാണ്  ഇപ്പോൾ ബാങ്ക് അധികൃതർ പറയുന്നത്. ഇതോടെ ദമ്പതികളും മകനും ബാങ്കിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു . കൊയിലാണ്ടി സ്റ്റേറ്റ് ബാങ്ക് രണ്ടാം ശാഖയിൽ നിന്നാണ് ലോണെടുത്തയാൾക്ക് ഇത്തരമൊരനുഭവം ഉണ്ടായത്. കൊയിലാണ്ടി ചെങ്ങോട്ടുകാവ് മേലൂരിലെ ശ്രീമുദ്രയിൽ കെ. കെ. രഘുനാഥിൻ്റെ ആധാരമാണ് ബാങ്കിൽ നിന്നും നഷ്ട്ടപ്പെട്ടത്. സംഭവം വിവാദമായതോടെ മാധ്യമ പ്രവർത്തകരും ബാങ്കിൽ കുതിച്ചെത്തി.

2016 ലാണ് രഘുനാഥ് തൻ്റെ സ്ഥാപനമായ ഗ്രെയ്സ് ഓട്ടോ വേൾഡ് എന്ന സ്ഥാപനം നടത്താനായി ടൗൺ ബ്രാഞ്ച് എസ്.ബി.ഐയിൽ മുദ്രാ ലോൺ എടുക്കാനായി എത്തിയത്. എന്നാൽ ബാങ്കുകാർ അത് ബിസിനസ് ലോൺ ആയി 10 ലക്ഷം അനുവദിക്കുകയായിരുന്നു. ലോണിനായി വീടിൻ്റെ ആധാരവും, ഉദ്യോഗസ്ഥയായ ഭാര്യയുടെ സാലറി സർട്ടിഫിക്കറ്റുമാണ് ഈട് വെച്ചത്. കൃത്യമായി ലോൺ  അടച്ച് വരവെ ചില സാങ്കേതിക കാരണങ്ങളാൽ കുറച്ചു താമസം വന്നതിനെ തുടർന്ന് ബാങ്ക് അധികൃതർ സ്ഥാപനത്തിൽ എത്തുകയും, രഘുനാഥിനെ ഭീഷണി സ്വരത്തിൽ പണം അടക്കാൻ നിർബന്ധിക്കുകയും ചെയ്തതായി രഘുനാഥ് പറഞ്ഞു. 

മാത്രമല്ല കുറച്ച് ദിവസങ്ങൾക്ക് ശേഷം വീട്ടിൻ്റെ ചുവരിൽ നോട്ടീസ് പതിക്കുകയും  ചെയ്തു. അതിനിടെ വില്ലേജ് ഓഫീസിലെക്കുള്ള ആവശ്യത്തിന് ബാങ്കിൽ പോയപ്പോഴാണ് ആധാരം കാണാതായ വിവരം അറിഞ്ഞത്. തുടർന്ന് വീണ്ടും ബാങ്കിനെ സമീപിച്ചപ്പോൾ അധികൃതർ മോശമായി പെരുമാറുകയും ചെയ്തതായി രഘുനാഥ് കൂട്ടിച്ചേർത്തു.

Advertisements

വീണ്ടും വിവരാവകാശ പ്രകാരം അപേക്ഷിച്ചപ്പോൾ ഡോക്യുമെൻ്റുകൾ തിരയുകയാണെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് നാല് തവണ വിവരാവകാശ പ്രകാരം ചോദിച്ചപ്പോൾ അവസാനം ആധാരം നഷ്ട്ടപെട്ടതായാണ് മറുപടി ലഭിച്ചത്. ആധാരം കിട്ടാൻ തുടർന്ന് മുൻ സീഫ് കോർട്ടിൽ പരാതി നൽകി. ഇതിനിടയിൽ ബാങ്ക് അധികൃതർ ഡി.ആർ.ഡി.യിലെക്ക് പരാതി നൽകിയതിനെ  തുടർന്ന് അഞ്ച് ലക്ഷത്തോളം രൂപ ബാങ്കിൽ അടച്ചിരുന്നു.  ഡി.ആർ.ഡി.യിൽ നിന്നും ഒത്തുതീർപ്പ് വ്യവസ്ഥ പ്രകാരം ബാക്കി തുകയായ 10 ലക്ഷത്തോളം അടക്കാൻ ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ വെള്ളിയാഴ്ച ബാങ്കിലെത്തിയപ്പോള് 11 ലക്ഷം രൂപ അടക്കണമെന്നാണ് അധികൃതർ ആവശ്യപ്പെട്ടത്. ഒറ്റ ദിവസംകൊണ്ട് ഒരു ലക്ഷം രൂപയുടെ വർദ്ധനയുണ്ടായി. തുടർന്ന് ഭാര്യയുടെ താലി പണയം വെച്ചെ ഒരു ലക്ഷം കൂടി സംഘടിപ്പിച്ച് അടച്ചു.  ഇതോടെ 10 ലക്ഷം ലോൺ എടുത്തതിന് മൊത്തം 1636367 രൂപ അടച്ച് തീർത്തിട്ടും ആധാരം നൽകാൻ ബാങ്ക് അധികാരികൾ തയ്യാറായില്ല. ആധാരം ബാങ്കിൻ്റെ കൈവശത്തുനിന്നും നഷ്ട്ടപ്പെട്ടതായി ബാങ്ക് മാനേജർ അറിയിച്ചതായി രഘുനാഥ് പറഞ്ഞു.

കൊയിലാണ്ടിയിൽ ഒരു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കൊയിലാണ്ടി നഗരസഭ കൃഷിഭവനിൽ കുറ്റികുരുമുളക് തൈകള്‍ വിതരണം ചെയ്തു

വിവരമറിഞ്ഞെത്തിയ മാധ്യമ പ്രവർത്തകരോടും  മാനേജർ വളരെ മോശമായാണ് പെരുമാറിയത്. ആധാരം ലഭിക്കാൻ നിയമ പോരാട്ടം തുടരുമെന്ന് രഘുനാഥ് പറഞ്ഞു. വിഷയം മാധ്യമ പ്രവർത്തകർ മാനേജരോട് ചോദിച്ചപ്പോൾ  തങ്ങൾക്ക് മാധ്യപ്രവർത്തകരോട് പ്രത്യേകമായി ഒന്നും പറയാനില്ലെന്നാണ് മറുപടി പറഞ്ഞത്. സംഭവം അറിഞ്ഞ് കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ കെ. ഉണ്കൃണിഷ്ണൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി മാനേജരോടും രഘുനാഥിനേടും കാര്യങ്ങൾ അന്വേഷിച്ചറിയുകയുണ്ടായി.

കൊയിലാണ്ടി ഗവ: റീജ്യണൽ ഫിഷറീസ് സ്‌ക്കൂളിൽ അധ്യാപക നിയമനം

Leave a Reply

Your email address will not be published. Required fields are marked *