ബലിതർപ്പണത്തിന് ആയിരങ്ങളെത്തി

കൊയിലാണ്ടി: കർക്കിടക വാവ് ദിവസമായ ഇന്ന് ആയിരങ്ങൾ പിതൃമോക്ഷത്തിനായി ബലിതർപ്പണം നടത്തി. മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിലും, കൊയിലാണ്ടി ഉപ്പാലക്കണ്ടി ഭദ്രകാളി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിലും, കണയങ്കോട് കുട്ടോത്ത് സത്യനാരായണ ക്ഷേത്രത്തിലും എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു.
മൂടാടി ഉരുപുണ്യകാവ് കടപ്പുറത്ത് പുലർച്ചെ മുതൽ ബലിതർപ്പണം ആരംഭിച്ചിരുന്നു. ഉരുപുണ്യകാവ് ക്ഷേത്രത്തിൽ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് വൻ പോലീസ് സന്നാഹം സുരക്ഷായ്ക്കായി ഉണ്ടായിരുന്നു.

