ബജറ്റ് അവതരണം തുടങ്ങി

തിരുവനന്തപുരം: കേരളത്തെ പിടിച്ചുകുലിക്കിയ ഓഖി ദുരന്തത്തെ പരാമശിച്ച് ധനമന്ത്രി ടി എം തോമസ് ഐസക്ക് ബജറ്റ് അവതരണം തുടങ്ങി. തിരേദേശ വികസനത്തിന് 2000 കോടിയുടേ പാക്കേജ് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. കടലിന്റെ 50 മീറ്റര്‍ അകലെ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ 150 കോടി രൂപയും അനുവദിച്ചു. മത്സ്യമേഖലക്ക് 600 കോടിയും തുറമുഖ വികസനത്തിന് 584 കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്.
തീരദേശ സ്കൂളുകളുടെ നവീകരണത്തിന് പാക്കേജും, തീരദേശത്തെ വികസനപദ്ധതികള്‍ക്ക് ഡിപിആര്‍ തയ്യാറാക്കാന്‍ 10 കോടി രൂപയും വകയിരുത്തി. കിഫ്ബിയില്‍ നിന്ന് 900 കോടിയുടെ നിക്ഷേപവും ബജറ്റിലുണ്ട്.

ഓഖി ദുരന്തത്തില്‍ പുരുഷന്മാര്‍ മരിച്ച കുടുംബങ്ങളുടെ ചുമതല ഏറ്റെടുക്കുന്ന സ്ത്രീകളെ ധനമന്ത്രി പ്രകീര്‍ത്തിച്ചു. ഓഖി ദുരന്തം ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ കൈക്കൊള്ളേണ്ട പ്രവര്‍ത്തനങ്ങളില്‍ മാതൃകയായെന്നും ദുരന്ത നിവാരണം രാജ്യമാകെ ശ്രദ്ധിക്കപ്പെട്ടതായും തോമസ് ഐസക്ക് വിശദീകരിച്ചു

