ഫിഷറീസ് വകുപ്പ് മെഡിക്കല്‍ ക്യാമ്പ് നടത്തി

കൊയിലാണ്ടി : ആരോഗ്യ രംഗത്ത് മത്സ്യതൊഴിലാളികളെ കൈപിടിച്ചുയര്‍ത്തുന്നതിനും ആധുനിക വൈദ്യശാസ്ത്രം നല്‍കുന്ന ആരോഗ്യ പരിചരണം മത്സ്യതൊഴിലാളികള്‍ക്ക് ലഭ്യമാക്കുന്നതിനും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് മുഖേന മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു. വിരുന്നുകണ്ടി ഗവ: ഫിഷറീസ് യു.പി. സ്‌കൂളില്‍ നടന്ന ക്യാമ്പ് കെ.ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ അധ്യക്ഷത വഹിച്ചു.
നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ വി. കെ. പത്മിനി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എന്‍. കെ. ഭാസ്‌കരന്‍, ദിവ്യസെല്‍വരാജ്, കൗൺസിലർമാരായ വി. പി. ഇബ്രാഹിംകുട്ടി, കെ.വി. സന്തോഷ്, കനക, എം.പി. സ്മിത, കെ.ടി. റഹ് മത്ത്, എ.ഡി.എഫ്. ആര്‍. ജുഗുണു (ഫിഷറീസ് സ്റ്റേഷന്‍, ബേപ്പൂര്‍), മത്സ്യ ഭവന്‍ ഓഫീസര്‍ വി. ബിസ്‌ന, സ്‌കൂള്‍ പി.ടി.എ. പ്രസിഡണ്ട് സെല്‍വരാജ്, സുനിലേഷന്‍, സി.പി. ഹരീഷന്‍, കെ. പി. മണി എന്നിവര്‍ സംസാരിച്ചു.

