KOYILANDY DIARY

The Perfect News Portal

ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ എഡ്യു ഫെസ്റ്റ് സംഘടിപ്പിച്ചു

കൊയിലാണ്ടി> കേരള സംസ്ഥാന ഫിഷറീസ് വകുപ്പിന്റ നേതൃത്വത്തില്‍ ജില്ലാതല എഡ്യു ഫെസ്റ്റ് സംഘടിപ്പിച്ചു. 9,10 തീയ്യതികളിലായി കൊയിലാണ്ടി ഗവ: മാപ്പിള ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.എം മറിയം ഫസീന അദ്ധ്യക്ഷത വഹിച്ചു. കൗമാരക്കാരുടെ പ്രശ്‌നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ ലിറ്റില്‍ ഡാഫോഡില്‍സ് സ്‌ക്കൂള്‍ പ്രിന്‍സിപ്പിള്‍ എന്‍. രാമചന്ദ്രന്‍ നായരും, ഉന്നത വിദ്യാഭ്യാസ സാധ്യതകള്‍ എന്ന് വിഷയത്തില്‍ ഡോ: രാജേന്ദ്രന്‍, വിദ്യാഭ്യാസ വായ്പകളും ബാങ്കിംഗ് സേവനങ്ങളും എന്ന വിഷയത്തില്‍ കെ.പി പ്രഭാകരന്‍ നായരും, ഫിഷറീസ് മേഖലയിലെ പ്രവര്‍ത്തനങ്ങളും പദ്ധതികളും എന്ന വിഷയത്തില്‍ പി.എം ചിത്ര എന്നിവരും ക്ലാസ് നയിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ വി.പി ഇബ്രാഹിം കുട്ടി, കെ.ടി.വി റഹ്മത്ത്, നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ദിവ്യ സെല്‍വരാജ്, എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ഫിഷറീസ് ഇന്‍സ്‌പെടര്‍ എം. ചിത്ര സ്വാഗതവും , ഫിഷറീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ.ടി വിജയന്‍ നന്ദി പറഞ്ഞു.