KOYILANDY DIARY

The Perfect News Portal

ഫാസിസത്തിനെതിരെ പ്രതിരോധമുയർത്തി ‘ഇതരം’ പ്രതിരോധ ജാഗരം സംഘടിപ്പിച്ചു

കൊയിലാണ്ടി: മേപ്പയൂർ: രാജ്യം നേരിടന്ന ഫാസിസ്റ്റ് അധിനിവേശ ശ്രമങ്ങൾക്കെതിരെ സാംസ്കാരിക പ്രതിരോധം ഉയർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യവുമായി കീഴരിയൂർ ഇതരം സാമൂഹ്യ പഠന കൂട്ടായ്മ പ്രതിരോധ ജാഗരം സംഘടിപ്പിച്ചു. കീഴരിയൂർ ടൗണിൽ നടന്ന പരിപാടി കലിക്കറ്റ് സർവകലാശാല മലയാള വിഭാഗം തലവൻ പ്രൊഫസർ എം. വി. നാരായണൻ ഉദ്ഘാടനം ചെയ്തു. പ്രകാശൻ കണ്ണോത്ത് അധ്യക്ഷത വഹിച്ചു.
44
പരിപാടിയുടെ ഭാഗമായി കീഴരിയൂർ സെന്ററിൽ നടന്ന ചിത്രകാര കൂട്ടായ്മയിൽ രവി കൊല്ലംകണ്ടി, സജീവ് കീഴരിയൂർ എന്നിവരുടെ നേതൃത്വത്തിൽ അഭിലാഷ് തിരുവോത്ത്, മജിനി തിരുവങ്ങൂർ, ശിവാസ് നടേരി, കീഴോത്ത്, ഷാജി കാവിൽ, ബോബി മാസ്റ്റർ, സായി പ്‌സസാദ്, ദിനേഷ് കാരയാട്, ആർ. ബി. പേരാമ്പ്ര, നവീൻ കുമാർ എന്നിവരടങ്ങിയ  പ്രശസ്തരായ ഇരുപതോളം ചിത്രകാരൻമാർ പങ്കെടുത്തു.
ഫാസിസ്റ്റ് പ്രതിരോധ പോസ്റ്റർ പ്രദർശനം, സജീവ് കീഴരിയൂർ സംവിധാനം ചെയ്ത റാന്തൽ വില്ലേജ് ആർട്ട് ആന്റ് തിയേറ്റർ പീപ്പിൾ ഓഫ് കീഴരിയൂരിന്റെ “ഞാൻ ഗൗരിലങ്കേഷ് ” നാടകം എന്നിവയും അരങ്ങേറി. വിവാദമായ തമിഴ് സംവിധായക ദിവ്യഭാരതിയുടെ “കക്കൂസ്” എന്ന ഡോക്യുമെന്ററിയും ചടങ്ങിൽ പ്രദർശിപ്പിച്ചു. കെ. എം. പ്രമോദ് ദാസ് സ്വാഗതവും ഐ. ശ്രീനിവാസൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *