KOYILANDY DIARY.COM

The Perfect News Portal

ഫാദര്‍ ജിസ് ജോസ് കിഴക്കേല്‍ പട്ടാളത്തിലേക്ക്

കൊച്ചി: ഫാദര്‍ ജിസ് ജോസ് കിഴക്കേല്‍ ഇനി മുതല്‍ ഇന്ത്യന്‍ ആര്‍മിയുടെ ഭാഗം. പട്ടാളത്തിലാണെങ്കിലും മതാധ്യാപകനായിട്ടാണ് ജിസ് ജോസിന്റെ നിയമനം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ ഇന്റഗ്രേഷനില്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറാണ് ജിസ് ജോസ്. സീറോ മലബാര്‍ സഭയില്‍ നിന്നും ഈ തസ്തികയിലെത്തുന്ന ആദ്യത്തെ ആളാണ് ജിസ് ജോസഫ്.

വിവിധ മതങ്ങളുടെ പുരോഹിതരെ സൈന്യത്തില്‍ നിയമിക്കാറുണ്ട്. വൈദികര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഏക ജോലിയാണിത്. ഇടുക്കി കാഞ്ചിയാര്‍ ജോണ്‍പോള്‍ മെമ്മോറിയല്‍ കോളേജിലെ വൈസ് പ്രിസില്‍പ്പലായിരുന്ന ഫാദര്‍ ജിസ് ജോസ് അപ്രതീക്ഷിതമായാണ് സൈന്യത്തില്‍ മതപുരോഹിതരെ നിയമിക്കുന്ന പരസ്യം കണ്ടത്. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ ആ​ഗ്രഹിച്ചിരുന്ന ഫാദര്‍ അപേക്ഷ നല്‍കുകയായിരുന്നു. കര്‍ണാടകയിലെ ബഗാര്‍കോട്ടായിരുന്നു അദ്ദേഹത്തിന്റെ ഫിസിക്കല്‍ ടെസ്റ്റ്. 1600 മീറ്റര്‍ 5.40 മിനിറ്റില്‍ ഓടിയെത്തിയ ബാഡ്മിന്റണ്‍ കളിക്കാരന്‍ കൂടിയായ അദ്ദേഹം തുടര്‍ന്ന് നടന്ന എന്‍​ട്രന്‍സ് പരീക്ഷയിലും വിജയം കരസ്ഥമാക്കി.

പരീക്ഷയും ജയിച്ചതോടെ കഠിനമായ പരീശീലനവും ഒപ്പം സ്വയരക്ഷയ്ക്കായി തോക്കുപയോ​ഗിക്കാനുള്ള പരിശീലനം വരെയും അദ്ദേഹത്തിന് ലഭിച്ചു. തുടര്‍ന്ന് പൂനെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ ഇന്റ​ഗ്രേഷനില്‍ പതിനൊന്ന് ആഴ്ച നീണ്ട ആത്മീയ പരിശീലനം. ഇവയെല്ലാം വിജയകരമായി പൂര്‍ത്തിയാക്കിയാണ് ഫാദര്‍ ജിസ് ജോസ് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറായത്.

Advertisements

എല്ലാ മതങ്ങളുടെ ആഘോഷങ്ങളും ഒരുമിച്ച്‌ കൊണ്ടാടുക, മത​ഗ്രന്ഥങ്ങള്‍ ശരിയായി വ്യാഖ്യാനിക്കുക, മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുക തുടങ്ങിയവയാണ് മതാധ്യാപകരുടെ പ്രധാന ജോലി. 32 കാരനായ ജിസ് ജോസിന് 2015 ജനുവരിയിലാണ് വൈദിക പട്ടം നേടിയത്. കോതമം​ഗലം രൂപതക്കാരനായ അദ്ദേഹം എംസിഎ ബിരുദധാരിയും സിഎസ്ടി സന്ന്യാസി സഭാം​ഗവുമാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *