KOYILANDY DIARY

The Perfect News Portal

പൗരബോധമുള്ള സമൂഹത്തെ സൃഷ്ടിക്കാൻ വിദ്യാലയങ്ങൾക്ക് കഴിയണം

കൊയിലാണ്ടി : തിരുവങ്ങൂർ സംസ്ഥാ നസ്‌കൂൾ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച പൊതുവിദ്യാലയങ്ങളിൽ ജില്ലയിലെ രണ്ടാമത്തെ സ്‌കൂളായ തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്‌കൂളിന്റെ വിജയാഘോഷ പരിപാടിയായ തിരുവരങ്ങ് 2017 ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

പൗരബോധമുള്ള സമൂഹത്തെ സൃഷ്ടിക്കാൻ വിദ്യാലയങ്ങൾക്ക് കഴിയണം. ഇരുമ്പഴികളിൽ തളച്ചിട്ട ചാട്ടവാറിനാൽ നിയന്ത്രിക്കപ്പെടുന്ന വിദ്യാലയങ്ങളല്ല നാടിനാവശ്യം.  സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രങ്ങളാവണം വിദ്യാലയങ്ങളെന്ന് മന്ത്രി പറഞ്ഞു. കെ.ദാസൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ ആദരിക്കുന്ന ഗുരുവന്ദനം തിരുവരങ്ങിന്റെ ഭാഗമായി നടുന്നു.

സംസ്ഥാന അധ്യാപക അവാർഡ് ജേതാക്കളായ ഡോ.പി.കെ.ഷാജി, എം.ജി. ബൽരാജ്, സുനിൽ തിരുവങ്ങൂർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട്, ജില്ലാപഞ്ചായത്ത് മെമ്പർ എ. എം.വേലായുധൻ, പി.ടി.എ.പ്രസിഡണ്ട് സത്യനാഥൻ മാടഞ്ചേരി, സ്‌കൂൾ മാനേജർ ടി.കെ. വിശ്വനാഥൻ നായർ, പ്രിൻസിപ്പൽ ടി.കെ. ഷെറീന, ഹെഡ്മിസ്ട്രസ്സ് ടി.കെ. മോഹനാംബിക, കെ.ശാന്ത, മോഹനൻ വീർവീട്ടിൽ, ടി.കെ.ഗീത എന്നിവർ സംസാരിച്ചു.

Advertisements

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മികച്ച വിജയം നേടിയ വിവിധ കലാപരിപാടികളും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *