പ്ലാറ്റിനം ജൂബിലി ആഘോഷം വിജയിപ്പിക്കാൻ ആഹ്വാനം

കൊയിലാണ്ടി: ഐ.എൻ.ടി.യു.സി. പ്ലാറ്റിനം ജൂബിലി ആഘോഷം വിജയിപ്പിക്കാൻ കൊയിലാണ്ടി മേഖല സമ്മേളനം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് കെ. രാജീവൻ ഉദ്ഘാടനം ചെയ്തു. ടി.കെ. നാരായണൻ അധ്യക്ഷനായി. എം.കെ. ബീരാൻ, മനോജ് എടാണി, കെ. ഷാജി, വി.ടി. സുരേന്ദ്രൻ, വി.വി. സുധാകരൻ, കൂമുള്ളി കരുണാകരൻ, കെ. ഉണ്ണികൃഷ്ണൻ, ടി. ദേവി എന്നിവർ സംസാരിച്ചു.

