പ്രേമാഭ്യര്‍ത്ഥന നിരസിച്ച 14കാരിയായ വോളിബോള്‍ താരത്തെ യുവാവ് വെട്ടിക്കൊന്നു

കൊല്‍ക്കത്ത> പ്രേമാഭ്യര്‍ത്ഥന നിരസിച്ച 14കാരിയായ വോളിബോള്‍ താരത്തെ 19 വയസുകാരന്‍ വെട്ടിക്കൊന്നു. കൊല്‍ക്കത്തയിലെ ബറാസത്തിലാണ് സംഭവം. ഒമ്പതാം ക്ളാസ് വിദ്യാര്‍ത്ഥിനിയായ സംഗീത എയ്ച് എന്ന ടീനയാണ് കൊല്ലപ്പെട്ടത്.
മറ്റു വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം സ്കൂള്‍ മൈതാനത്ത് കളിച്ചു കൊണ്ടു നില്‍ക്കെ സുബ്രതാ സിംഗ് എന്ന യുവാവ് സംഗീതയോട് പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്ന. എന്നാല്‍, അഭ്യര്‍ത്ഥന നിരസിച്ചതോടെ സംഗീതയെ ആക്രമിക്കാന്‍ ശ്രമിച്ചു. മൈതാനത്ത് നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സംഗീതയെ പിന്തുടര്‍ന്ന സുബ്രതോ വെട്ടിവീഴ്ത്തുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാര്‍ സംഗീതയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Advertisements

