KOYILANDY DIARY

The Perfect News Portal

കൊല്ലം ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി : വടക്കെ മലബാറിലെ ചരിത്ര പ്രസിദ്ധമായ കൊല്ലം ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് കൊടിയേറി. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഭക്തജനസഹസ്രങ്ങളെ സാക്ഷിനിർത്തിയായിരുന്നു കൊടിയേറ്റം നടന്നത്. കാഴ്ചശീവേലി നടന്നു. തുടർന്ന് കൊണ്ടാട്ടുംപടി ക്ഷേത്രം, കുന്ന്യോറമല അന്നപൂർണ്ണേശ്വരി ക്ഷേത്രം, പണ്ടാരക്കണ്ടി, കുട്ടത്ത്കുന്ന്, പുളിയഞ്ചേരി എന്നവിടങ്ങളിൽനിന്ന് വരവുകൾ ക്ഷേത്രത്തിലെത്തിയതോടുകൂടി കാവും പരിസരവും ജനനിബിഡമായിമാറി. തുർന്നുള്ള ദിവസങ്ങളിൽ രാവിലെ മുതൽ വലിയവിളക്ക്‌വരെ ലളിതസഹസ്രനാമജപം, കാഴ്ചശീവേലിക്ക്‌ശേഷം ഒട്ടൻതുള്ളൽ, ഉച്ചപൂജയ്ക്ക് ശേഷം ചാക്യാർകൂത്ത്, സോപാന സംഗീതം, തായമ്പക, കേളികൈ, കൊമ്പ്പറ്റ്, കുഴൽപറ്റ്, പാഠകം എന്നിവയും രാവിലെയും വൈകീട്ടും രാത്രിയിലും കാഴ്ചശീവേലിയും ഉണ്ടാകും. ഉത്സവത്തോടനുബന്ധിച്ച് ദിവസവും വൈകീട്ട് കലാ സാംസ്‌കാരിക പരിപാടികളുടെ സ്റ്റേജ്‌ഷോയും ഉണ്ടായിരിക്കുന്നതാണ്.