KOYILANDY DIARY.COM

The Perfect News Portal

പ്രിയനന്ദനന് നേരെ ആക്രമണം: കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

തൃശ്ശൂര്‍: ശബരിമല വിഷയത്തില്‍ ഫേസ്ബുക്കിലിട്ട വിവാദപോസ്റ്റിന്‍റെ പേരില്‍ സംവിധായകന്‍ പ്രിയനന്ദനന് നേരെ ആക്രമണം. തൃശ്ശൂ‍ര്‍ വല്ലച്ചിറയിലെ വീടിന് മുന്നില്‍ വച്ചാണ് സംവിധായകന് നേരെ ആക്രമണം ഉണ്ടായത്. ചാണകം കലക്കിയെ വെള്ളം അക്രമികള്‍ തലയിലൊഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു.

 രാവിലെ ഒമ്ബത് മണിയോടെയാണ് സംഭവം. രാവിലെ വീടിന് പുറത്തിറങ്ങിയപ്പോഴാണ് പ്രിയനന്ദനന് നേരെ ആക്രണണം ഉണ്ടായത്. ‘അയ്യപ്പനെ കുറിച്ച്‌ പറയാന്‍ നീയാരെടാ’ എന്ന് ചോദിച്ച്‌ മര്‍ദ്ദിച്ചെന്നാണ് സംവിധായകന്‍ പറയുന്നത്. പ്രദേശത്തെ ആര്‍എസ്‌എസ് പ്രവര്‍ത്തകനായ സരോവര്‍ എന്നയാളാണ് അക്രമം നടത്തിയതെന്നും ഇയാള്‍ ഒളിവിലാണെന്നുമാണ് പൊലീസ് പറയന്നത്. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
അക്രമത്തിരിനിരയായ സംവിധായകന്‍ പ്രിയനന്ദന്‍ ചേര്‍പ്പിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംവിധായകന് നേരെ ഉണ്ടായ അക്രമം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ഒരു ഫേസ് ബുക്ക് പോസ്റ്റിന്‍റെ പേരില്‍ സംഘപരിവാര്‍ സംഘടനകള്‍ ഭീഷണിപ്പെടുത്തുകയും സൈബര്‍ ആക്രമണം നടത്തുകയും ചെയ്യുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നു കയറ്റമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഒരു കാരണവശാലും വച്ച്‌ പൊറുപ്പിക്കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം

 

Share news

Leave a Reply

Your email address will not be published. Required fields are marked *