KOYILANDY DIARY

The Perfect News Portal

പ്രവാസിബന്ധു സംഗമം നടന്നു

കൊയിലാണ്ടി.പ്രവാസികളുടെ സമ്പാദ്യം നാടിന്റെ വികസനവുമായി കൂട്ടിയിണക്കാനായി ‘കിഫ്ബി’ ആരംഭിച്ച പദ്ധതികളുടെ ഭാഗമായി കെ.എസ്.എഫ്.ഇ. സംസ്ഥാനത്തുടനീളം പ്രവാസിബന്ധു സംഗമങ്ങള്‍ സംഘടിപ്പിച്ചു.
പ്രവാസികളുടെ നിക്ഷേപങ്ങള്‍ സുരക്ഷിതവും ആദായകവുമാക്കി മാറ്റാവുന്ന പദ്ധതികളെക്കുറിച്ചുള്ള ആശയങ്ങള്‍ പങ്കുവെക്കുന്നതിനായിട്ടാണ് സംഗമങ്ങള്‍ നടത്തിയത്.
കൊയിലാണ്ടിയില്‍ നടന്ന പ്രവാസിബന്ധു സംഗമം കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശാലിനി ബാലകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാരായ ഷീജ പട്ടേരി( മൂടാടി), കൂമുള്ളി കരുണാകരന്‍ (ചെങ്ങോട്ട്കാവ്), നഗരസഭാംഗം എം.സുരേന്ദ്രന്‍, കെ.എസ്.എഫ്.ഇ. മാനേജിങ്ങ് ഡയരക്ടര്‍ എ. പുരുഷോത്തമന്‍, ബിസിനസ്സ് ജനറല്‍ മാനേജര്‍ വി.പി.സുബ്രഹ്മണ്യന്‍, ഡയരക്ടര്‍ബോര്‍ഡ് മെമ്പര്‍ വിജയന്‍ ചെറുകര, അസിസ്റ്റന്റ്  ജനറല്‍ മാനേജര്‍ എ. വിജന്‍, ഇ.സി. പ്രകാശന്‍ ജില്ലാ പ്രവാസിലീഗ് പ്രസിഡണ്ട് കെ.പി ഇമ്പിച്ചി മമ്മു ഹാജി, എ. അസീസ്, ജി.ആര്‍. അനില്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *