KOYILANDY DIARY.COM

The Perfect News Portal

പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച റഷ്യയിലേക്കു പോകും

ന്യൂഡല്‍ഹി: ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച റഷ്യയിലേക്കു പോകും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായി ചര്‍ച്ച നടത്തും. എസ്-400 മിസൈല്‍ പ്രതിരോധ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചേക്കും. പ്രതിരോധ സഹകരണം, ആണവോര്‍ജം തുടങ്ങിയവയാണു പ്രധാന ചര്‍ച്ചാ വിഷയം. കൂടംകുളം ആണവനിലയത്തിന്റെ അഞ്ച്, ആറ് യൂണിറ്റുകളുടെ നിര്‍മാണം പോലുള്ള സുപ്രധാന വിഷയങ്ങള്‍ക്ക് ഉച്ചകോടി ചര്‍ച്ചാവേദിയാകും. 24 നു മോസ്കോയില്‍ ഫ്രണ്ട്സ് ഓഫ് ഇന്ത്യ സാംസ്കാരിക സമ്മേളനത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

Share news