പ്രതീക്ഷ റസിഡന്റ്സ് അസോസിയേഷൻ കുടുംബസംഗമവും ഓണം ബക്രീദ് ആഘോഷവും

കൊയിലാണ്ടി: കൊല്ലം പ്രതീക്ഷ റസിഡന്റ്സ് അസോസിയേഷൻ കുടുംബസംഗമവും ഓണം ബക്രീദ് ആഘോഷവും കെ.ദാസൻ എം.എൽ.എ.ഉദ്ഘാടനം ചെയ്തു. കൊല്ലം യു.പി സ്ക്കൂളിൽ നടന്ന പരിപാടിയിൽ ഇ.കെ.അജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഇ.കെ.വിജയൻ എം. എൽ.എ. മുഖ്യ പ്രഭാഷണം നടത്തി. പ്രദേശത്തെ വിവിധ രംഗങ്ങളിൽ പ്രശസ്തരായ ഡോ.എം.ഭാസ്കരൻ, ഡോ.രാമചന്ദ്രൻ, ഡോ.കെ.രവീന്ദ്രൻ, പ്രൊ.പി.കെ.കെ.തങ്ങൾ, കലാമണ്ഡലം രേബാരാജ് എന്നിവരെ നഗരസഭ ചെയർമാൻ അഡ്വ: കെ.സത്യൻ ആദരിച്ചു. ‘പ്രതീക്ഷ’ തയ്യാറാക്കിയ സ്മരണിക പ്രൊഫ. കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു. നഗസഭ വൈസ് ചെയർപേഴ്സൺ വി.കെ.പത്മിനി, കൗൺസിലർ ചന്ദ്രിക, അഡ്വ: വി.സത്യൻ, രമശേൻ, കൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. എൻ.പുഷ്പരാജ് സ്വാഗതവും രവി തിരുവോത്ത് നന്ദിയും പറഞ്ഞു.
