പൂക്കാട് കലാലയം പ്രതിഭാ സംഗമം സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: സ്‌ക്കൂൾ കലോത്സവ വേദികളിലും, ശാസ്ത്ര-ഗണിതോത്സവങ്ങളിലും, യൂണിവേഴ്‌സിറ്റി ബിസോൺ കലോത്സവങ്ങളിലും മറ്റും കഴിവ് തെളിയിച്ച കലാലയം വിദ്യാർത്ഥികളെ ഫെബ്രുവരി 18ന് ഞായറാഴ്ച രാവിലെ 10 മണിക്ക് കലാലയം ഓഡിറ്റോറിയത്തിൽവെച്ച് നടക്കുന്ന പ്രതിഭാ സംഗമത്തിൽ അനുമോദിക്കുന്നു.
ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ഡോ: പി.കെ ഷാജി പരിപാടി ഉദ്ഘാടനം ചെയ്യും. വേദിയിൽവെച്ച് വർണോത്സവ വിജയികൾക്കുളള സമ്മാനം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീബ വരേക്കൽ വിതരണം ചെയ്യും. പ്രതിഭകളെ അനുമോദിച്ചുകൊണ്ട് യു.കെ രാഘവൻ സംസാരിക്കും. ശിവദാസ്‌ചേമഞ്ചേരി, ശ്യാം സുന്ദർ, കെ. സുധീഷ്‌കുമാർ, ശിവദാസ് കരോളി, എന്നിവർ ചടങ്ങിൽ പങ്കെടുക്കും
