പ്രകടനപത്രിക പ്രകാശനം ചെയ്തു
കൊയിലാണ്ടി: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൊയിലാണ്ടി നഗരസഭയിലെ എൽ.ഡി.എഫ്. തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. വരും ഭാവിയിൽ കൊയിലാണ്ടി നഗരത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യം വെച്ച്കൊണ്ടാണ് പത്രിക തയ്യാറാക്കിയത്. പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നടന്ന പ്രകടന പത്രിക സമർപ്പണം മന്ത്രി ടി.പി. രാമകൃഷ്ണന് നിർവ്വഹിച്ചു. ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡണ്ട് അഡ്വ. എല്‍. ജി.ലിജീഷ് നയിക്കുന്ന വികസന മുന്നേറ്റ ജാഥയുടെ ഉദ്ഘാടന സദസ്സിലായിരുന്നു പ്രകാശനം നടന്നത്.
സി.പി.ഐ നേതാവ് പി.കെ. വിശ്വന് അധ്യക്ഷത വഹിച്ചു. എം.എൽ.എ. കെ.ദാസൻ, സി.പി.ഐ(എം) ഏരിയാ സെക്രട്ടറി കെ.കെ. മുഹ്മമ്മദ്, സിപിഐ മണ്ഡലം സെക്രട്ടരി ഇ.കെ. അജിത്ത്, കോൺഗ്രസ്സ് എസ് നേതാവ് സി. സത്യചന്ദ്രൻ, ഇ.എസ്. രാജൻ, സി. രാമകൃഷ്ണന്, സി.സത്യചന്ദ്രന്, ടി.കെ. രാധാകൃഷ്ണന്, കെ. സത്യന്, ഹുസ്സൈന്‍ തങ്ങള്‍, കബീര്‍ സലാല എന്നിവര്‍ സംസാരിച്ചു.


