KOYILANDY DIARY.COM

The Perfect News Portal

പോലീസിന്റെ ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയ സംഭവം; രണ്ടുപേർ അറസ്റ്റിൽ

കൊയിലാണ്ടി> തിങ്കളാഴ്ച പുലർച്ചെ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ പോലീസ് ജീപ്പിന്റെ ചില്ലെറിഞ്ഞുടയ്ക്കുകയും പോലീസിന്റെ ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ റവന്യൂ ജീവനക്കാരനേയും പതിനേഴുകാരനേയും പോലീസ് അറസ്റ്റു ചെയ്തു. റവന്യൂ വകുപ്പിൽ സീനിയർ ക്ലർക്കായ കുറുവങ്ങാട് സ്വദേശി പിലാക്കാട് ഹൗസിൽ മധുപാൽ (40), അണേല സ്വദേശി 17 കാരൻ എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

Share news