പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് കര്ഷകന് മരിച്ചു

പുതുക്കാട്: പാടത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് കര്ഷകന് മരിച്ചു. ചെങ്ങാലൂര്‍ കുണ്ടുകടവ് ഒഴുക്കൂരാന് ചന്ദ്രന് (71) ആണ് മരിച്ചത്. രാവിലെ കൃഷിയിടത്തിലേക്കു പോയ ചന്ദ്രന് പ്രഭാത ഭക്ഷണത്തിനായി വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് ഭാര്യ അന്വേഷിച്ചു ചെല്ലുകയായിരുന്നു.
ഷോക്കേറ്റ് വീണു കിടന്നതാണെന്നറിയാതെ ചന്ദ്രനെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ച ഭാര്യ അമ്മിണിക്കും ഷോക്കേറ്റു. തെറിച്ചു വീണ അമ്മിണി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. കെഎസ്ഇബി, പോലീസ് അധികൃതര്‍ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

