KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് ശ്രീ ദുർഗ്ഗാദേവീ ക്ഷേത്രമഹോത്സവം: ഒരുക്കങ്ങൾ പൂർത്തിയായി

കൊയിലാണ്ടി: ഉത്തര കേരളത്തിലെ പ്രസിദ്ധമായ ശ്രീ പൊയിൽക്കാവ് ശ്രീ ദുർഗ്ഗാ ദേവീ ക്ഷേത്ര മഹോത്സവം താലപ്പൊലി മഹോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മളത്തിൽ അറിയിച്ചു. ഇത്തവണ താലപ്പൊലി മഹോത്സവമാണ് നടക്കുന്നത്. അഞ്ച് വർഷത്തിലൊരിക്കൽ നടക്കുന്ന താലപ്പൊലി ഭക്തിയുടെ നിറവിൽ അനുഷ്ഠാനങ്ങളും ആഘോഷങ്ങളും പ്രൗഢമായിത്തീരുന്ന അസുലഭാനുഭവമാണ്.

പതിനായിരക്കണക്കിന് ഭക്തജനങ്ങളെ സ്വീകരിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു. ജനങ്ങളുടെ സുരക്ഷക്ക് വലിയ പരിഗണനയാണ് നൽകിയിട്ടുള്ളത്. കഴിഞ്ഞ ദിവസം ചെങ്ങോട്ടുകാവ പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തി.

വിപുലമായ രീതിയിലുള്ള മെഡിക്കൽ സംഘം ക്ഷേത്ര പരിസരത്ത് ക്യാമ്പ് ചെയ്യും. ഗതാഗതം തടസ്സപ്പെടാത്ത രീതിയിൽ കൂടുതൽ പോലീസിനെ പ്രദേശത്ത് വിന്യസിക്കും. ഉയർന്ന് പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘവും സുരക്ഷക്കായി നിലയുറപ്പിക്കും. CCTV കാമറാ സൗകര്യം നാല് ഭാഗങ്ങളും ഉപയോഗപ്പെടുത്തും.

Advertisements

 

കൊയിലാണ്ടി പോലീസ്, തഹസിൽദാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഫയർഫോഴ്‌സ് ഉദ്യാഗസ്ഥർ, ആരോഗ്യവിഭാഗം, ട്രാഫിക് പോലീസ് അധികൃതർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

മാർച്ച് 14ന് രാവിലെ ദീപാരാധനയക്ക് ശേഷം ബ്രഹ്മശ്രീ കുമാത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റം നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ ദൈവീകമായ വ്യത്യസ്ത പരിപാടികളോടെ സംഘടിപ്പിച്ച് 19ന് നടത്തുന്ന വിവിധ ദേശങ്ങളിൽ നിന്നെത്തുന്ന വർണ്ണാഭമായ ആഘോഷ വരവുകൾ ക്ഷേത്രത്തിൽ സംഗമിക്കും.  20ന് വൈകീട്ട് 6 മണിക്ക് നടക്കുന്ന ഗുരുതിയോടെ താലപ്പൊലി മഹോത്സവം സമാപിക്കുംമെന്ന് ഭാരവാഹികൾ അറിയിച്ചു.

കലാ കേരളത്തിന്റെ ഐശ്വര്യമായ ചെണ്ടമേളത്തിന്റെ കുലപതി പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ 90 ഓളം വാദ്യ കലാകാരന്മാർ വനമധ്യത്തിൽ ഒന്നിച്ചണിനിരക്കുന്ന പാണ്ടിമേളം, തുടർന്ന് ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ തന്നെ 100ൽപ്പരം വാദ്യകലാകാരന്മാർ കൊട്ടിത്തിമിർക്കുന്ന ആലിൻ കീഴിൽ മേളം എന്നിവ ശ്രദ്ധേയമാകും. കൂടാതെ ഡയനാമിറ്റ് ഡിസ്‌പ്ലൈ, വെടിക്കെട്ടുകൾ എന്നിവയും, ബ്രദേഴ്‌സ് ചാത്തനാടത്തിന്റെ മെഗാ വെടിക്കെട്ടും ഡയനാമിറ്റ് സിസ്‌പ്ലേയും  നടക്കും.

  • 14-ന് രാത്രി ഏഴുമണിക്ക് പടിഞ്ഞാറെ കാവിലും ശേഷം കിഴക്കെ  കാവിലും കൊടിയേറും.
  • 15-ന് ഉച്ചയ്ക്ക് പ്രസാദ ഊട്ട്, 7.30-ന് തായമ്പക-വിജയ് മാരാര്‍ കാഞ്ഞിലശ്ശേരി, 8.30-ന് ഗാനമേള.
  • 16-ന് തായമ്പക -അലനല്ലൂര്‍ വിജേഷ് പാലക്കാട്, നാടകം.
  • 17-ന് ചെറിയ വിളക്ക് രാത്രി 7.30-ന് കലാമണ്ഡലം രതീഷിന്റെ തായമ്പക, 8.30-ന് ഗാനമേള.
  • 18-ന് വലിയ വിളക്ക് മൂന്നുമണിക്ക് ചാക്യാര്‍കൂത്ത്, പടിഞ്ഞാറെ കാവില്‍ പളളിവേട്ട, വനമധ്യത്തില്‍ പാണ്ടിമേളം, കലാനിലയം ഉദയന്‍ നമ്പൂതിരി, കല്‍പ്പാത്തി ബാലകൃഷ്ണന്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ഇരട്ടത്തായമ്പക, 7.30-ന് സംഗീതശില്‍പ്പം, നാടകം.
  • 19-ന് താലപ്പൊലി ദിവസം സമുദ്രതീരത്ത് കുളിച്ചാറാട്ട്, വനമധ്യത്തില്‍ പാണ്ടിമേളം, വൈകീട്ട് ആഘോഷവരവുകള്‍, ആലിന്‍കീഴ് മേളം, ഡൈനാമിറ്റ് ഡിസ്‌പ്ലേ, വെടിക്കെട്ടുകള്‍ എന്നിവയുണ്ടാകും. 20-ന് വൈകീട്ട് ഗുരുതിയോടെ ഉത്സവം സമാപിക്കും.

കൊയിലാണ്ടി മീഡിയാ ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ട്രസ്റ്റ് ബോർഡ് ചെയർമാൻ ഗോവിന്ദൻ നായർ, ബോർഡ്അംഗം ശ്രീധരൻ നായർ, ആഘോഷ കമ്മിറ്റി ചെയർമാൻ ശശി കോതേരി, പ്രസിഡണ്ട് കുട്ടികൃഷ്ണൻ താഴത്തയിൽ, ജനറൽ സിക്രട്ടറി മുരളീധരൻ എ.പി. എന്നിവർ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *