KOYILANDY DIARY.COM

The Perfect News Portal

പൊയില്‍കാവില്‍ മേളവിസ്മയം 

കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗ്ഗാ ദേവി ക്ഷേത്രോത്സവത്തില്‍ താലപ്പൊലിദിവസം അക്ഷരാര്‍ഥത്തില്‍ പൂരവിസ്മയമാറി. മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിമാരാരുടെ നേതൃത്വത്തില്‍ ഒട്ടനവധി പ്രമുഖ വാദ്യമേളക്കാര്‍ വനമധ്യത്തില്‍ കാലത്ത് പാണ്ടിമേളത്തിന്റെ വശ്യസൗന്ദര്യം പുറത്തെടുത്തതോടെ കാവും പരിസരവും നാദവിസ്മയ പ്രപഞ്ചത്തിലമര്‍ന്നിരുന്നു.
തുടര്‍ന്ന് പടിഞ്ഞാറെ കാവില്‍ കൊടിയിറക്കിയതോടെ കിഴക്കെ കാവില്‍ ഓട്ടംതുള്ളലില്‍ തുടക്കം കുറിച്ചു.കരടിപുറപ്പാടോടുകൂടി തോട്ടിവരവിന്റെ അകമ്പടിയോടെ ഗണപതിയുടെ എഴുന്നള്ളിപ്പ് ക്ഷേത്രസന്നിധിയില്‍ എത്തിയപ്പോള്‍ കീഴനയില്‍ നിന്നുള്ള പടപ്പാച്ചിലോടെ വിവിധ ദേശങ്ങളില്‍ നിന്നുള്ള ആഘോഷവരവുകള്‍ ക്ഷേത്രാങ്കണത്തിലെത്തിയപ്പോഴേക്കും ആയിരങ്ങള്‍ ഉത്സവനഗരിയില്‍ സ്ഥാനം പിടിച്ചിരുന്നു. കണ്ണുകള്‍ക്ക് ആഹ്ലാദം പകര്‍ന്നുകൊണ്ട് ഭക്തിനിര്‍ഭരമായ താലപ്പൊലി എത്തിയപ്പോള്‍ വീണ്ടുമൊരു മേളവിസ്മയം തീര്‍ക്കാന്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിമാരാരും സംഘവും മടക്കഎഴുന്നള്ളിപ്പില്‍ പങ്കാളികളായി ആലിന്‍കീഴിലേക്കെത്തിയിരുന്നു.
ടുത്ത വേനല്‍ ചൂടിലും മഴപ്പേടിയിലും ജനങ്ങള്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് നടന്ന വെടിക്കെട്ടുകളുടെ പൂരവും ഡൈനാമിറ്റ് ഡിസ്‌പ്ലേകളും ഉത്സവത്തിന്റെ അവസാന നിമിഷങ്ങളെ പുളകമണിയിച്ചു. തുടര്‍ന്ന് തൃത്തായമ്പകക്ക് ശേഷം കൊടിയിറക്കലും രുധിരക്കോലവും നടന്നു.20ന് 6 മണിക്ക് ഗുരുതിയോടെ ഉത്സവം സമാപിക്കും
Share news

Leave a Reply

Your email address will not be published. Required fields are marked *