KOYILANDY DIARY

The Perfect News Portal

പൊന്ന്യത്തും ചുണ്ടങ്ങാപ്പൊയിലിലും ബോംബും ആയുധങ്ങളും കണ്ടെടുത്തു

കതിരൂര്‍: അത്യുഗ്രശേഷിയുള്ള സോഡാക്കുപ്പി ബോംബ് ഉള്‍പ്പടെ മൂന്ന് സ്റ്റീല്‍ ബോംബും, ആയുധങ്ങളും കതിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ നാമത്ത് മുക്ക്, ചുണ്ടങ്ങാപ്പൊയില്‍ എന്നിവിടങ്ങളില്‍ നിന്നായി പോലീസ് കണ്ടെടുത്തു.പൊന്ന്യം നാമത്ത് മുക്കില്‍നിന്നാണ് ഒരു സോഡാക്കുപ്പി ബോംബ്, ഒരു സ്റ്റീല്‍ബോംബ്, രണ്ട് മഴു, ഒരു കൊടുവാള്‍ എന്നിവ കണ്ടെത്തിയത്. ആള്‍പ്പാര്‍പ്പിടമില്ലാത്ത സ്ഥലത്തെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചുവെച്ച നിലയിലാണുണ്ടായത്. കാട് വൃത്തിയാക്കാനായി ബുധനാഴ്ച രാവിലെ എത്തിയവരാണ് ആയുധങ്ങള്‍കണ്ടത്. പോലീസിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് കണ്ണൂരില്‍നിന്നെത്തിയ ബോംബ് സ്‌ക്വാഡും കതിരൂര്‍ പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്.കതിരൂര്‍ പ്രന്‍സിപ്പല്‍ എസ്.ഐ.സുരേന്ദ്രന്‍ കല്യാടന്‍, അഡീഷണല്‍ എസ്.ഐ.ശ്രീധരന്‍, എ.എസ്.ഐ. മനോഹരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡിന് നേതൃത്വം നല്കിയത്.