KOYILANDY DIARY

The Perfect News Portal

പൊന്നാനിയില്‍ വാഹനാപകടം ; കായിക താരങ്ങളടക്കം 4 പേര്‍ മരിച്ചു.

മലപ്പുറം : പൊന്നാനി – എടപ്പാള്‍ റോഡില്‍ തിങ്കളാഴ്ച അര്‍ദ്ധരാ ത്രിയിലുണ്ടായ വാഹനാപകടത്തില്‍ ഹാന്‍ഡ്‌ബോള്‍ താരങ്ങളടക്കം നാല് കൊച്ചി സ്വദേശികള്‍ മരിച്ചു. പരിക്കേറ്റ 4 പേരെ ത്രിശൂര്‍ അമല ആശുപത്രിയിലും 3 പേരെ ത്രിശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഇതില്‍ 2 പേരുടെ നില ഗുരുതരമാണ്.

അമല്‍ കൃഷ്ണ(15), സുധീഷ്(16), അതുല്‍(16), സേവ്യര്‍ എന്നിവരാണ് മരിച്ചത്.ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ സമീപത്തെ മരത്തിലിടിച്ച് കൈവരി തകര്‍ത്ത് തൊട്ടടുത്ത താഴ്ചയിലെ വയലിലേക്ക് മറിയുകയായിരുന്നു.