പൊതു വിദ്യാഭ്യാസ സംരക്ഷണ സദസ്സും “മുന്നേറ്റം” പദ്ധതി ഉദ്ഘാടനവും

കൊയിലാണ്ടി: സയ്യിദ് ഉമ്മർ ബാഫഖി തങ്ങൾ മെമ്മോറിയൽ പന്തലായനി ഗവ:മാപ്പിള എൽ.പി.സ്കൂളിൽ സംഘടിപ്പിച്ച പൊതുവിദ്യഭ്യാസ സംരക്ഷണ സദസ്സ് നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ.ഷിജു ഉദ്ഘാടനം ചെയ്തു. അധ്യാപക സംഘടനയായ എ.കെ.എസ്.ടി.യുവിന്റെ നേതൃത്വത്തിലുള്ള മുന്നേറ്റം പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ കൗസിലർ സി.കെ.സലീന നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡണ്ട് വി.മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.മുന്നേറ്റം പദ്ധതിയെ കുറിച്ച് എ.കെ.എസ്.ടി.യു.ജില്ലാ സെക്രട്ടറി കെ.കെ. സുധാകരനും സ്കൂൾ വികസന നിർദ്ദേശങ്ങളെക്കുറിച്ച് കെ.പി. കുമാരനും വിശദീകരിച്ചു. കൊയിലാണ്ടി നഗരസഭ കൗൺസിലർ അഡ്വ.കെ.വിജയൻ, എസ്.എസ്.ജി.കൺവീനർ എൻ.പി.കെ.തങ്ങൾ, എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ.കെ.ദാമോദരൻ സ്വാഗതവും സത്യൻ നന്ദിയും പറഞ്ഞു.
