പൊതുജന ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

കോഴിക്കോട്: ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് ഐ.എം.എ കേരളാ സ്റ്റേറ്റ്, ഐ.എം.എ കോഴിക്കോട് ബ്രാഞ്ച്, ഐ.എം.എ കമ്മിറ്റി ഫോര്‍ മെന്റല്‍ ഹെല്‍ത്ത്, തണല്‍ ആത്മഹത്യാ പ്രതിരോധ കേന്ദ്രം, ഇഖ്ര ഹോസ്പിറ്റല്‍ കോഴിക്കോട് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ഐ.എം.എ ഹാളില്‍ പൊതുജന ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ യു.വി ജോസ് ഉദ്ഘാടനം ചെയ്തു. ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. വിജി പ്രദീപ് കുമാര്‍ (കേരള) അദ്ധ്യക്ഷത വഹിച്ചു. സെമിനാറില്‍ വിഷാദ രോഗത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നു.
വിഷാദരോഗത്തിന്റെ വ്യാപ്തി, സാമൂഹിക പ്രതിഫലനങ്ങള്‍ എന്നീ വിഷയങ്ങളെക്കുറിച്ച് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ പ്രൊഫസര്‍ ഡോ. ഹാരിഷ് ക്ലാസെടുത്തു. വിഷാദരോഗം എന്ത് എങ്ങനെ ഉണ്ടാവുന്നു എന്ന വിഷയത്തില്‍ ഡോ പി.എന്‍ സുരേഷ് കുമാര്‍ (വൈസ് ചെയര്മാന് ഐ.എം.എ കമ്മിറ്റി ഫോര്‍ മെന്റല്‍ ഹെല്‍ത്ത്) ക്ലാസെടുത്തു. വിഷാദരോഗവും ചികിത്സയും എന്ന വിഷയത്തെക്കുറിച്ച് ഡോ. അരുണ്‍ ഗോപാലകൃഷ്ണന് (കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് പി വി എസ് ഹോസ്പിറ്റല്‍ കോഴിക്കോട്) ക്ലാസെടുത്തു. ഡോ സാമുവല്‍ കോശി, ഡോ എ.കെ.അബ്ദുള്‍ ഖാദര്‍, ഡോ ഡി.എം അബൂബക്കര്‍,അമൃത് കുമാര്‍(ഡയറക്ടര്‍ തണല്‍ ആത്മഹത്യാ പ്രതിരോധ കേന്ദ്രം) തുടങ്ങിയവര്‍ സംസാരിച്ചു. ഡോ പി.എന്‍.അജിത സ്വാഗതം പറഞ്ഞു.

