KOYILANDY DIARY.COM

The Perfect News Portal

പേരാമ്പ്രയില്‍ ഇലക്‌ട്രോണിക്സ് കടയ്ക്ക് തീപിടിച്ച്‌ ലക്ഷങ്ങളുടെ നാശനഷ്ടം

പേരാമ്പ്ര: പേരാമ്പ്ര ബസ് സ്റ്റാന്റിനു സമീപം എളമാരംകുളങ്ങര അമ്പലനടയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്‌ട്രോണിക്സ് കടയ്ക്ക് തീപിടിച്ച്‌ ലക്ഷങ്ങളുടെ നാശനഷ്ടം. കുരാച്ചുണ്ട് സ്വദേശി തോമസ് ജോസഫിന്റെ ഉടമസ്ഥതയിലുളള ഗോഡ് വിന്‍സ്റ്റാര്‍ ഇലക്‌ട്രോണിക്സ് കടയാണ് കത്തിയത്.

തിങ്കളാഴ്ച കാലത്ത് പതിനൊന്ന് മണിക്ക് ശേഷമാണ് കടയിലെ ഇലക്‌ട്രോണിക്സ് ഉപകരണത്തില്‍ നിന്ന് തീ പടര്‍ന്ന് മുറിയില്‍ പുക ഉയര്‍ന്നത്. യൂണികോ കമ്പനിയുടെ ഇന്‍വെര്‍ട്ടര്‍, സി.എഫ്.എല്‍ ബള്‍ബുകള്‍ മറ്റ് വില പിടിപ്പുളള ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍ തുടങ്ങിയവ കടയില്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്നു. റിപ്പയറിംഗ് ചെയ്യുന്നതിനായി സൂക്ഷിച്ച നിരവധി ഉപകരണങ്ങളും കടയിലുണ്ടായിരുന്നു.

അപകടത്തില്‍ തോമസ് ജോസഫിന്റെ കണ്ണിനും കാലിനും പരിക്കേറ്റു. പേരാമ്പ്ര ഫയര്‍ സ്റ്റേഷനില്‍ നിന്നുമെത്തിയ രണ്ട് യൂണിറ്റ് സേനയാണ് തീ അണച്ചത്. അഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Share news

Leave a Reply

Your email address will not be published. Required fields are marked *