പെറ്റ്സ് ഷോപ്പ് റൂൾ – ഡോഗ് ബ്രീഡിംഗ് റൂൾ ബോധവൽക്കരണം

കൊയിലാണ്ടി: മൃഗസംരക്ഷണ വകുപ്പ് – കൊയിലാണ്ടി നഗരസഭ – വെറ്ററിനറി ഹോസ്പിററൽ കൊയിലാണ്ടി – പ്ലാൻ സ്കീം 2021-22- പെറ്റ്സ് ഷോപ്പ് റൂൾ, ഡോഗ് ബ്രീഡിംഗ് റൂൾ ബോധവൽക്കരണം കൊയിലാണ്ടി മുനിസിപ്പൽ കുടുംബശ്രീ ഹാളിൽ വെച്ച് നടന്നു. പരിപാടിയിൽ നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഇ.കെ. അജിത് അദ്ധ്യക്ഷനായി. വെറ്ററിനറി സർജ്ജൻ ഡോ. ഷിനോജ് സ്വാഗതം പറഞ്ഞു. ഡോ. അനിൽകുമാർ നായർ (അസിസ്റ്റന്റ് ഡയറക്റ്റർ. എൽ എം ടി സി. മുണ്ടയാട്) നാൽപതോളം ഡോഗ് ബ്രീഡേഴ്സനും, പെറ്റ് ഷോപ്പ് ഉടമകൾക്കും ബോധവൽക്കരണ ക്ലാസ് നൽകി. അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ മോഹനൻ പി.ആർ നന്ദി പറഞ്ഞു.

