KOYILANDY DIARY.COM

The Perfect News Portal

പൂർവ്വകാല ജന പ്രതിനിധികൾക്ക് സ്വീകരണം നൽകി

കൊയിലാണ്ടി: തിരുവങ്ങൂർ ഹയർസെക്കണ്ടറി സ്‌ക്കൂൾ നേതൃത്വത്തിൽ പൊതുസേവന രംഗത്ത് സ്തുത്യർഹമായ സേവനമനുഷ്ഠിച്ച ഗ്രാമപഞ്ചായത്തിലെ പൂർവ്വകാല ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. ചടങ്ങിൽ SSLC പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളുടെ പഠനകാര്യങ്ങൾ വിലയിരുത്തുന്നതിനുളള ഗൃഹസമ്പർക്ക പരിപാടിയും, പത്താം ക്ലാസ് വിദ്യാർത്ഥി- വിദ്യാർത്ഥിനികൾക്കുളള നൈറ്റ് ക്ലാസിന്റെ ഉദ്ഘാടനവും നടന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് സത്യനാഥൻ മാടഞ്ചേരി അധ്യക്ഷത വഹിച്ചു. കൺവീനർ പി.കെ. അനീഷ് വിശദീകരണം നൽകി. ചടങ്ങിൽ ടി.കെ ഷറീന, വി.വി മോഹനൻ, ഇന്ദിരവികാസ്, ഉണ്ണിതിയ്യക്കണ്ടി, ഗീത, ടി.കെ വാസുദേവൻനായർ, ടി.കെ ജനാർദ്ദനൻ, എ.പി. സതീഷ് ബാബു, കെ.ശാന്ത തുടങ്ങഇയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഹെഡ്മിസ്ട്രസ് ടി.കെ മോഹനാംബിക സ്വാഗതവും, പി.ടി.എ. ജോയിന്റ് സെക്രട്ടറി കെ. കരുണാകരൻ നന്ദിയും പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *