KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് കലാലയത്തിൽ സംഗീതോത്സവത്തിന് തിരി തെളിഞ്ഞു

കൊയിലാണ്ടി: മലബാർ സുകുമാരൻ ഭാഗവതരുടെ സ്മരണകൾ ശ്രുതിയിടുന്ന സംഗീതമണ്ഡപത്തിലെ രാഗവിന്യാസങ്ങളിൽ ലയിക്കാനുളള സംഗീതാരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് സംഗീതോപാസനയുടെ ദിനരാത്രങ്ങൾ സമ്മാനിച്ചുകൊണ്ട് പൂക്കാട് കലാലയത്തിന്റെ സംഗീതോത്സവത്തിന് തിരിതെളിഞ്ഞു. പ്രശസ്ത സന്തൂർ കച്ചേരി വിദ്വാൻ ഹരി ആലങ്കോട് പരിപാടി ഉദ്ഘാടനം ചെയ്തു. കെ.പി.ഉണ്ണിഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. കെ.ശ്രീനിവാസൻ, ശിവദാസ് ചേമഞ്ചേരി, അർജുൻ തൃശ്ശൂർ, കെ.രാജഗോപാലൻ എന്നിവർ സംസാരിച്ചു. തുടന്ന് നടന്ന ഹരി ആലങ്കോടിന്റെ സന്തൂർ കച്ചേരി സംഗീത ആസ്വാദകർക്ക് ഹൃദ്യാനുഭവമായി.

ശനിയാഴ്ച വൈകിട്ട് 6.30ന് സത്യൻ മേപ്പയ്യൂരിന്റെ നേതൃത്വത്തിൽ സംഗീതകച്ചേരി നടക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *