പൂക്കാട് കലാലയം ആവണിപ്പൂവരങ്ങിന് സമാപനമായി

കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ 43-ാം വാര്‍ഷികാഘോഷമായ ആവണിപ്പൂവരങ്ങിന്റെ ഭാഗമായി ചേമഞ്ചേരിയിലെ അറിയപ്പെടാത്ത ചരിത്രതാളുകള്‍ ദൃശ്യരൂപത്തില്‍ അവതരിപ്പിച്ചു. മണ്‍മറഞ്ഞ പഴയ തലമുറയിലെ സാമൂഹ്യ പ്രവര്‍ത്തകരെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്താനൊരുക്കിയ ചരിത്രദൃശ്യകം പുത്തന്‍ അനുഭവമായി.
ആവണിപ്പൂവരങ്ങിന്റെ സമാപന സമ്മേളനം ഗായകന്‍ വി.ടി. മുരളി ഉദ്ഘാടനം ചെയ്തു. ശിവദാസ് ചേമഞ്ചേരി അധ്യക്ഷത വഹിച്ചു. പത്മശ്രി മീനാക്ഷി അമ്മയെ ആദരിച്ചു. കെ.ടി. കുഞ്ഞിരാമന്‍ ഉപഹാരം നല്‍കി. ചേമഞ്ചേരി ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട് രാജരത്‌നപിള്ള സ്മാരക എന്‍ഡോവ്‌മെന്റ് ജിഷ്‌ന പ്രസാദിന് നല്‍കി. ശിവദാസ് കാരോളി, ബാലന്‍ കുനിയില്‍, പി.വി. മോഹനന്‍, സുധീഷ് കുമാര്‍, ശ്യംസുന്ദര്‍, എം. പ്രസാദ് എന്നിവര്‍ സംസാരിച്ചു.

