KOYILANDY DIARY

The Perfect News Portal

പൂക്കാട് കലാലത്തിൽ കളി ആട്ടത്തിന് തിരി തെളിഞ്ഞു

കൊയിലാണ്ടി: കുട്ടികളുടെ മഹോത്സവമായ കളി ആട്ടത്തിന് പൂക്കാട് കലാലത്തിൽ തിരി തെളിഞ്ഞു. പ്രസിദ്ധ നാടകക്കാ രനായ മനോജ് നാരായൺ ക്യാമ്പ് ഡയറക്ടറും, അബൂബക്കർ മാസ്റ്റർ കോഡിനേറ്ററുമാണ്. നാനൂറിന് അടുത്ത് കുട്ടികൾ പങ്കെടുക്കുന്ന മഹോത്സവത്തിൽ അഭീഷ് ശശിധരൻ , നിഖിൽദാസ് തൃശൂർ, വിനോദ് കോവൂർ, സുരഭിലക്ഷ്മി, പ്രേംകുമാർ വടകര, കെ.ടി.രാധാകൃഷ്ണൻ, സുരേഷ് ബാബു ശ്രീസ്ഥ, എം.കെ.മനോഹരൻ, സായി ശ്വേത, ശിവദാസ് പൊയിൽക്കാവ്, പാപ്പുട്ടി മാസ്റ്റർ, വി.രാജൻ, ഡോ: കെ. ശ്രീകുമാർ, രമേശ് കാവിൽ തുടങ്ങിയ പ്രമുഖർ വിവിധ ദിവസങ്ങളിലായി കുട്ടികൾക്കൊപ്പം ക്യാമ്പിൽ പങ്കെടുക്കും.

നാടകവ്യായാമങ്ങൾ, കൂട്ടപ്പാട്ടുകൾ, കഥാശ്രവണം, നാടകീകരണങ്ങൾ, കഥകളി, മുടിയേറ്റ് , ശീതങ്കൻ തുള്ളൽ, തായമ്പക, നാടക യാത്രകൾ, സല്ലാപം, അമ്മയൂട്ട് എന്നിവ ആറു ദിവസമായി നടക്കുന്ന കളി ആട്ടത്തിൽ കുട്ടികൾ അനുഭവിക്കും. 

കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോക്ടർ ബീനാ ഫിലിപ്പ് കളി ആട്ടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. സി.വി.ബാലകൃഷ്ണൻ , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, കെ. ശ്രീനിവാസൻ , യു.കെ. രാഘവൻ , സുനിൽ തിരുവങ്ങൂർ എന്നിവർ സംസാരിച്ചു. രാവിലെ 6 മണി മുതൽ വൈകീട്ട് 8 മണി വരെയാണ് ക്യാമ്പ് പ്രവർത്തനങ്ങൾ.

Advertisements

Leave a Reply

Your email address will not be published. Required fields are marked *