പുളിയഞ്ചേരി എൽ.പി സ്‌ക്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു
കൊയിലാണ്ടി സംരക്ഷണ വേദി സംസ്ഥാന വ്യാപകമായി നടത്തിവരുന്ന വൃക്ഷത്തൈ നടീൽ പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പുളിയഞ്ചേരി എൽ.പി സ്‌ക്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു. കൊയിലാണ്ടി മുൻസിപ്പാലിറ്റി നാലാം ഡിവിഷൻ കൗൺസിലർ ബാവ കൊന്നേേങ്കണ്ടി ഉദ്ഘാടനം നിർവ്വഹിച്ചു. പരിസ്ഥിതി സംരക്ഷണവേദി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം രൂഷ്മ ടി.പി അദ്ധ്യക്ഷത വഹിച്ചു. സ്‌ക്കൂൾ ഹെഡ്മാസ്റ്റർ രവീന്ദ്രൻ, കൊയിലാണ്ടി മുൻസിപ്പാലിറ്റി അഞ്ചാം ഡിവിഷൻ കൗൺസിലർ കെ.ടി.സിജേഷ്, പരിസ്ഥിതി പ്രവർത്തകൻ ശ്രീനിവാസൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. പരിസ്ഥിതി സംരക്ഷ വേദി കോഴിക്കോട് ജില്ലാ കോ-ഓഡിനേറ്റർ ബാലകൃഷ്ണൻ പരപ്പിൽ സ്വാഗതവും കെ.ടി വാസു നന്ദിയും പറഞ്ഞു.
