പുരസ്ക്കാരം സമർപ്പിച്ചു

കൊയിലാണ്ടി: ജാതി-മത-രാഷ്ട്രീയ ഭേദമെന്യേ പാവങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന കെ.കെ.വി. അബൂബക്കർ പൊതുപ്രവർത്തകർക്ക് മാതൃകയാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. ദുബായ് കെ.എം.സി.സി. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ ഖാഇദുൽ ഖാ ജനസേവന പുരസ്ക്കാരം കെ.കെ.വി. അബൂബക്കറിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് പുരസ്ക്കാരം. അഷ്റഫ് പള്ളിക്കര അധ്യക്ഷനായി.
സയ്യിദ് ഹുസൈൻ ബാഫക്കി തങ്ങൾ പൊന്നാനാടയണിച്ചു. യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ. സുബൈർ മുഖ്യാതിഥിയായി. എസ്. ടി.യു. സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം, അലി കൊയിലാണ്ടി, അഡ്വ. പി. കുത്സു, ഇബ്രാഹിം മുറിച്ചാണ്ടി, വി.പി. ഇബ്രാഹിംകുട്ടി, റഷീദ് വെങ്ങളം, മഠത്തിൽ അബ്ദുറഹിമാൻ, സമദ്പൂക്കാട്, എ. അസീസ്, സി. ഫാത്തിഹ്, റഹീസ് കോട്ടക്കൽ, എ.എം. റഫീഖ്, കെ.പി. ഇമ്പിച്ചിമമ്മു, എ. അഹമ്മദ് കോയ, ഒ.കെ. ഫൈൈസൽ, സി. ഹനീഫ, അമേത്ത് കുഞ്ഞമ്മദ്, സമദ് നടേരി, ആസിഫ് കലാം, പി.കെ. മുഹമ്മദലി, കെ.പി. കരീം, പി.വി. അസീസ്, ശമീം തേട്ടും മുഖം തുടങ്ങിയവർ സംസാരിച്ചു.
