പുരന്ദരദാസർ പുരസ്‌ക്കാരം സമ്മാനിച്ചു

കൊയിലാണ്ടി: നവരാത്രി സംഗീതോത്സവത്തിന്റെ ഭാഗമായി മലരി കലാമന്ദിരം നൽകിവരുന്ന ഏഴാമത് പുരന്ദരദാസർ പുരസ്‌ക്കാരം പ്രശസ്ത സംഗീതജ്ഞൻ കൈതപ്രം ദാമോദരൻ നമ്പൂതിരിക്കും, പാലക്കാട്ട് പ്രേംരാജിനും സമ്മാനിച്ചു. പതിനായിരത്തൊന്ന് രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌ക്കാരം. നവരാത്ര സംഗീതോത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്‌ക്കാരിക സമ്മേളനത്തിൽ കൊയിലാണ്ടി നഗരസഭ അധ്യക്ഷൻ അഡ്വ; കെ. സത്യൻ, സത്യപാലൻ, ലീലകൃഷ്ണൻ, ചെന്നൈ ശ്രീധരൻ, ചന്ദ്രൻ കാർത്തിക, ജയകുമാർ, തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ സംസ്ഥാനതല കലാവിഭാഗം ജേതാക്കളായ ശരൺദേവ്, പൂജശ്രീജൻ എന്നിവരെ അനുമോദിച്ചു.
