പുത്തൻപുരയിൽ രമേശന് നാട്ടുകാർ നിർമ്മിച്ച വീട് ഇന്ന് കൈമാറും

കൊയിലാണ്ടി> നടുവത്തൂർ പുത്തൻ പുരയിൽ രമേശൻ രോഗബാധയെ തുടർന്ന് നിലച്ചുപോയ വീടു നിർമ്മാണം നാട്ടുകാരുടേയും ഫേസ്ബുക്ക് കൂട്ടായ്മയുടേയും, നിർമ്മാണതൊഴിലാളികളുടേയും, നാട്ടുകാരുടേയും ശ്രമദാനമായി പൂർത്തിയായിരിക്കുകയാണ്. ഓട്ടിസം ബാധിച്ച ഹെന്നമോളുടെ ആഗ്രഹം കൂടിയാണ് പൂവണിയുന്നത്. പേരാമ്പ്ര എം.എൽ.എ കെ. കുഞ്ഞമ്മദ് മാസ്റ്റർ, താക്കോൽ കൈമാറും. ജനപ്രതിനിധികൾ, നാട്ടുകാർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
