പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

കൊയിലാണ്ടി> എക്സൈസ്പാർട്ടിയുടെ നേതൃത്വത്തിൽ ഗവ: ഹൈസ്ക്കൂൾ പരിസരത്ത് നടത്തിയ പരിശോധനയിൽ 900 പാക്കറ്റ് നിരോധിച്ച പുകയില ഉൽപ്പന്നങ്ങളിൽപെട്ട ഹോൻസ് പിടികൂടി. വെങ്ങളം സ്വദേശിയായ സലിം എന്നയാളെ അറസ്റ്റ് ചെയ്തു. മംഗലാപുരത്തുനിന്ന് ട്രയിൻമാർഗ്ഗം കൊണ്ടുവന്ന 50,000 രൂപയുടെ പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. കൊയിലാണ്ടി എക്സൈസ് ഇൻസ്പെക്ടർ പി. സജിത്ത് കുമാർ, അസി: ഇൻസ്പെക്ടർ വിശ്വനാഥൻ, പ്രിവന്റീവ് ഓഫീസർമാരായ കെ.സി കരുണൻ, സുരേഷ് ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേന്ദ്രൻ, അജയകുമാർ, ശ്രീജിത്ത്, ഷിജു, രേഷ്മ, സബീർ അലി എന്നിവർ പങ്കെടുത്തു.
