പീഢനത്തിന് ഇരയായ 16കാരിയെ പ്രതിയുടെ കുടുംബം നിര്‍ബന്ധിത ഗര്‍ഭഛിത്രത്തിന് വിധേയമാക്കി

ബുലന്ദ്ഷര്‍: പീഢനത്തിന് ഇരയായ 16കാരിയെ പ്രതിയുടെ കുടുംബം നിര്‍ബന്ധിത ഗര്‍ഭഛിത്രത്തിന് വിധേയമാക്കി. അശാസ്ത്രീയമായി ഗര്‍ഭം അലസിപ്പിച്ച ശേഷം മതിയായ പൈസ ലഭിച്ചില്ലെന്ന കാരണത്താല്‍ ചികിത്സ നല്‍കാതെ പെണ്‍കുട്ടിയെ ഡോക്ടര്‍ തടഞ്ഞു വെച്ചു. ഗര്ഭഛിത്രത്തിനെത്തിയ പെണ്‍കുട്ടിയെ കാലുകള്‍ കെട്ടിയിട്ട് എട്ടു മണിക്കൂര്‍ വയറില്‍ അമര്‍ത്തിയാണ് ഭ്രൂണം പുറത്തെടുത്തത്.
അഞ്ച് മാസം മുന്‍പ് മുഹമ്മദ് യൂനസ് എന്ന ഇരുപതുകാരനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവിക മാറ്റങ്ങള്‍ കണ്ട മാതാവ് അടുത്തുള്ള നഴ്സിങ് ഹോമില്‍ പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. എന്നാല്‍ മുഹമ്മദിന്റെ മാതാവ് 1000 രൂപ നല്കി ഗര്‍ഭം അലസിപ്പിക്കാന്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് ബോധരഹിതയായ പെണ്‍കുട്ടിയേയും ഭ്രൂണവുമായി വീട്ടുകാര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍ പോയ മുഹമ്മദ് യൂനസിനു വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. നഴ്സിങ് ഹോം ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും ഹോം പൂട്ടിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ വിദഗ്ദ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

