പീഡന പരാതിയില്‍ പി. സി ജോര്‍ജ് അറസ്റ്റിൽ

തിരുവനന്തപുരം: പീഡന പരാതിയില്‍ പി. സി ജോര്‍ജ് അറസ്റ്റിൽ. സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി നല്കിയ മറ്റൊരു പീഡന പരാതിയില്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജ് അറസ്റ്റില്‍. ഈ വര്‍ഷം ഫെബ്രുവരി 10-ാം തീയതി തൈക്കാട് ഗസ്റ്റ്ഹൗസില്‍ വിളിച്ച് വരുത്തി കടന്നുപിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നുമാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചതിന് 154, 54 (A) വകുപ്പുകൾ പ്രകാരമാണ് കേസ്.

