പി. ടി. എ. യുടെ സഹായത്തോടെ നടത്തുന്ന എന്‍. എസ്. എസ്. ബുക്ക് സ്റ്റാളിലും, കാന്റീനിലും ജനത്തിരക്ക്

കൊയിലാണ്ടി > കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തോടനുബന്ധിച്ച് പി. ടി. എ. യുടെ സഹായത്തോടെ നടത്തുന്ന എന്‍. എസ്. എസ്. ബുക്ക് സ്റ്റാളിലും, കാന്റീനിലും ജനത്തിരക്ക്. കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ പബ്ലിഷേസിന്റെയും പുസ്തകങ്ങള്‍ ഇവിടെ ലഭ്യമാണ്. രാവിലെ മുതല്‍ രാത്രി വൈകിയും പുസ്തകം വാങ്ങാന്‍ ദിവസവും നൂറുകണക്കിനാളുകളാണ് സ്റ്റാളില്‍ എത്തിക്കൊണ്ടിരിക്കുന്നത്. കൊയിലാണ്ടി നഗരസഭയിലെ 14-ാം വാര്‍ഡിലെ എന്‍. എസ്. എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തിലാണ് ബുക്ക്സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്. പ്രോഗ്രാം കമ്മിറ്റി ഓഫീസര്‍ എ. സുഭാഷ്കുമാര്‍, അജ്മല്‍ സുഹൈല്‍, അഖില്‍ ടി. കെ, ഷിനോയ്, ശ്രീനന്ദ് എന്നിവര്‍ നേതൃത്വം നല്കുന്നു.
പി. ടി. എ./എന്‍. എന്‍. എസ്. എസ്. കാന്റീനും വലിയ അനുഗ്രഹമായി മാറുകയാണ്. ചായയും ലഘുഭക്ഷണങ്ങളും ഉള്‍പ്പെടെ വിശക്കുന്നവര്‍ക്ക് താല്ക്കാലികശമനത്തിന് കാന്റീന് വലിയ സംഭാവനയാണ് നല്‍കുന്നത്. കൊയിലാണ്ടി ബോയ്സ് സ്കൂളിലെ പുതിയ ബ്ലോക്കിന് സമീപമാണ് കാന്റീനും ബുക്ക് സ്റ്റാളും പ്രവര്‍ത്തിക്കുന്നത്. കലോത്സത്തിന്റെ ഭക്ഷണപുര സ്റ്റേഡിയത്തിലായത്കൊണ്ട് പൊരിവെയിലില്‍ അവിടെ എത്തിപ്പെടാനുള്ള പ്രയാസം ഏറെയാണ്. അവിടെ അനുഗ്രഹമാകുകയാണ് കാന്റീന്. അരുണ ഹരിദാസ്, ശ്രീഹരി, നീതു. എം. കെ. സോംജിത്ത്, എന്നിവരാണ് കാന്റീന് നേതൃത്വംകൊടുക്കുന്നത്.

