പി. ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

തലശേരി> കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റിവച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ സംബന്ധിച്ച് സി.ബി.ഐയ്ക്ക് കോടതി നോട്ടിസയക്കും.
സി.ബി.ഐ യുടെ വിശദീകരണം ലഭിച്ചശേഷം മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വിചാരണ നടത്തിയ ശേഷമായിരിക്കും വിധി പ്രസ്താവിക്കുക. ആര്‍എസ്എസിന്റെ നിര്‍ദേശ പ്രകാരം സി.ബി.ഐ തന്നെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുമെന്ന് ചൂണ്ടികാട്ടിയാണ് പി. ജയരാജന് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

