KOYILANDY DIARY.COM

The Perfect News Portal

പിഷാരികാവ് ക്ഷേത്രത്തില്‍ ദ്രവ്യകലശത്തിനും രുദ്രാഭിഷേകത്തിനും നാളെ തുടക്കമാകും

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഏഴുദിവസങ്ങളിലായി തന്ത്രി മൂത്തടത്ത് കാട്ടുമാടം അനില്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ദ്രവ്യകലശത്തിനും രുദ്രാഭിഷേകത്തിനും ഞായറാഴ്ച
തുടക്കമാകും.

ആറിന്: സുദര്‍ശനഹോമം. ഏഴിന്: ഗണപതിഹോമം, മൃത്യുഞ്ജയഹോമം, ഭഗവതി സേവ, ആവാഹനം. എട്ടിന്: സുകൃതഹോമം, തില ഹോമം, വാസ്തുഹോമം, വാസ്തുകലശാഭിഷേകം. ഒന്‍പതിന്: ബിംബ ശുദ്ധി, കലശപൂജ പത്തിന്: ഭഗവതിക്ക് പ്രായശ്ചിത്തഹോമം, പരികലശാഭിഷേകം, സര്‍പ്പബലി. പതിനൊന്നിന്: തത്ത്വഹോമം, അധിവാസഹോമം. പന്ത്രണ്ടിന്: ശിവന് രുദ്രാഭിഷേകം എന്നിവ ഉണ്ടാകും.

സ്വര്‍ണപ്രശ്‌ന വിധിപ്രകാരമുള്ള പരിഹാര ക്രിയകളും ഇതോടനുബന്ധിച്ച് നടക്കുന്നുണ്ട്. കലശത്തോടനുബന്ധിച്ച് പ്രത്യേക വഴിപാടുകള്‍ നടത്തുന്നതിനും പൂജാദ്രവ്യങ്ങള്‍ സംഭാവനയായി സമര്‍പ്പിക്കുന്നതിനും ദേവസ്വം ഭരണസമിതി സൗകര്യം ഒരുക്കിയിട്ടുണ്ട്.

Advertisements

കലശം നടക്കുന്ന ദിവസങ്ങളില്‍ മുട്ടറുക്കല്‍, ചെറിയ ഗുരുതി, ശാക്തേയപൂജ, ശത്രുസംഹാര ഹോമം, കറുകഹോമം, കരിങ്കലശം എന്നീ വഴിപാടുകള്‍ ക്ഷേത്രത്തില്‍ കഴിക്കുന്നതല്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

Share news

Leave a Reply

Your email address will not be published. Required fields are marked *