KOYILANDY DIARY

The Perfect News Portal

അനധികൃതമായി കച്ചവടം നടത്തിയ ഉന്തുവണ്ടികളും ഫ്രൂട്ട്സ് വില്‍പനയും ഉന്തുവണ്ടികളും ഫ്രൂട്ട്സ് വില്‍പനയും നീക്കം ചെയ്തു

കോഴിക്കോട്: നഗരത്തിലെ അനധികൃത കയ്യേറ്റത്തിനെതിരേ കോര്‍പറേഷന്‍ അധികൃതര്‍. ഇന്നലെ പുതിയ ബസ് സ്റ്റാന്‍ഡിനുസമീപത്ത് അനധികൃതമായി കച്ചവടം നടത്തിയ ഉന്തുവണ്ടികളും ഫ്രൂട്ട്സ് വില്‍പനയും ഉദ്യോഗസ്ഥരെത്തി നീക്കം ചെയ്തു. പൊതു സ്ഥലങ്ങള്‍ കയ്യേറുന്നതിനെതിരായി കോര്‍പ്പറേഷന്‍ ആരംഭിച്ച നടപടിയുടെ ഭാഗമായാണ് ഇന്നലെ കയ്യേറ്റം ഒഴിപ്പിച്ചത്.

സ്റ്റാന്‍ഡിനുള്ളിലും പുറത്തുമായി യാത്രക്കാര്‍ക്ക് തടസം സൃഷ്ടിച്ച കച്ചവടകേന്ദ്രങ്ങളാണ് ഒഴിപ്പിച്ചത്. ബസ്സ്റ്റാന്‍ഡിന് സമീപം പൊതു സ്ഥലത്ത് പഴങ്ങള്‍ കച്ചവടം ചെയ്യുന്നത് അധികൃതര്‍ നീക്കം ചെയ്തിട്ടുണ്ട്.നഗരത്തിലെ ഫുട്പാത്തുകളും റോഡുകളും പൊതു സ്ഥലങ്ങളും കയ്യേറുന്നതിനെതിരേ നടപടി സ്വീകരിക്കാന്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു.ഇതനുസരിച്ചാണ് നടപടി ആരംഭിച്ചത്.

ദിവസങ്ങള്‍ക്ക് മുന്‍പ് നടന്‍ മാമുക്കോയ യുടെ വീടിനുമുന്നിലെ കയ്യേറ്റം ഉദ്യോഗസ്ഥര്‍ പൊളിച്ച്‌ നീക്കിയിരുന്നു. പാളയത്തും മൊയ്തീന്‍ പള്ളിക്ക് സമീപവും ഫുട്പാത്ത് കയ്യേറി കച്ചവടം ചെയ്യുന്നത് അടുത്ത ദിവസങ്ങളിലായി നീക്കം ചെയ്യും. പൊതു സ്ഥലങ്ങള്‍ കയ്യേറുന്നതിനെതിരെ അടുത്ത ദിവസങ്ങളില്‍ നടപടി ശക്തമാക്കാനാണ് തീരുമാനമെന്ന് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി ബാബുരാജ് ചൂണ്ടിക്കാട്ടി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *