KOYILANDY DIARY

The Perfect News Portal

പിഷാരികാവ് കാളിയാട്ടത്തിനെത്തുന്നത് കേരളത്തിലെ അഴകുള്ള കൊമ്പൻമാർ

കൊയിലാണ്ടി: മാർച്ച് 24 മുതൽ 31 വരെ നടക്കുന്ന വടക്കെ മലബാറിലെ പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് എഴുന്നള്ളിപ്പിനായി എത്തുന്നത് ആനപ്രേമികളുടെ ഇഷ്ടതാരങ്ങളായ വമ്പൻ സഹ്യപുത്രൻമാർ. മലമ്പാറിന്റെ ഗജറാണി കളിപ്പുരയിൽ ശ്രീദേവി പിഷാരികാവിലമ്മയുടെ നാന്ദകം എഴുന്നള്ളിക്കുമ്പോൾ ക്ഷേത്ര ഉത്സവങ്ങളിലെയും പ്രധാന ആകർഷകങ്ങളായ തലയെടുപ്പുള്ള ആനകളായ കുളമാക്കൽ തറവാട്ടിലെ ഇന്നത്തെ തലയെടുപ്പുള്ള ആനയായ ‘പാർത്ഥസാരഥി, ചെർപ്പുളശേരിയിലെ എണ്ണം പറഞ്ഞ ആനകളിൽ ഒന്നായ ചെർപ്പുളശേരി അയ്യപ്പൻ, കരി അഴകും അളവും ഒത്തുചേർന്ന പുതുപ്പള്ളി സാധു ഇത് രണ്ടാം തവണയാണ് പിഷാരികാവിലെത്തുന്നത്.

അഴകും അളവും ഒത്തുചേർന്ന വേമ്പനാട് അർജുനൻ, കണ്ണൂരിന്റെ കരിവീര ചന്ദമായ ഓലയമ്പാടി മണികണ്ഠൻ തുടങ്ങിയ കൊമ്പൻമാരാണ് ഇവരോടൊപ്പം കൊളക്കാടൻ തറവാട്ടിലെ ഗജ സുന്ദരി കൊളക്കാടൻ മിനിയും അണിനിരക്കും.  മാർച്ച് 30, 31 തിയ്യതികളിലാണ് പ്രധാന ഉൽസവം.

Leave a Reply

Your email address will not be published. Required fields are marked *